‘ഈ ഗ്രാമത്തിലിനി വൈദ്യുതിബില്ലില്ല’: സൗരോർജ്ജ ഗ്രാമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

0

അഹമ്മദാബാദ്: 100 ശതമാനം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഗ്രാമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മോദേര ഗ്രാമമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ആയിരം രൂപ വരെ വൈദ്യുതി ബില്ലടച്ചിരുന്ന ഗ്രാമവാസികൾക്ക് ഇനി ഒരു നയാപൈസ അടയ്ക്കേണ്ടതില്ല. എന്നാൽ, പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് ചെറിയ ബിൽ അടയ്ക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

100 ശതമാനവും സൗര‍ോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ഈ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മോദേര ഗ്രാമവാസികളുടെ വീടിന് മുകളിലാണ് സോളാര്‍ പാനലുകള്‍  സ്ഥാപിച്ചിരിക്കുന്നത്. മെഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം സുജ്ജന്‍പുരയിലും ഉയര്‍ത്തിയിട്ടുണ്ട്.

പകല്‍ നേരം ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്ത് ഊര്‍ജ്ജം സംഭരിക്കുകയും രാത്രി ഇവിടെ നിന്ന് വൈദ്യുതി വിതരണവും ചെയ്യുന്നതായിരിക്കും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രിഡ് കണക്ടഡ് മെഗാവാട്ട് ബാറ്ററി സ്റ്റോറേജാണിത്. ഗ്രാമവാസികളിൽ നിന്നും പണം ഈടാക്കാതെയാണ് പാനലുകൾ വിതരണം ചെയ്തിരിക്കുന്നത്.

Google search engine
Previous articleപെൺകുഞ്ഞ് പിറന്നതിൽ നിരാശ: കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും ജീവനൊടുക്കി
Next article‘കൊച്ചിയിൽ നരബലി’: സ്ത്രീകളെ കൊന്നു കുഴിച്ചിട്ട പ്രതി പിടിയിൽ