അഹമ്മദാബാദ് സ്ഫോടനക്കേസ് : കൊല്ലാൻ ലക്ഷ്യമിട്ട ഹൈ പ്രൊഫൈൽ ടാർഗറ്റ് നരേന്ദ്രമോദിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

0

അഹമ്മദാബാദ്: 2008 അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ കോടതി വിധി വന്ന ദിവസം, നിർണായകമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ് ചുദാസ്മ ഐപിഎസ്.

അഹമ്മദാബാദ് സ്ഫോടനങ്ങളുടെ പിന്നിൽ വേറെ പല നിഗൂഡ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു ടാർഗറ്റ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു എന്നാണ് അഭയ് വെളിപ്പെടുത്തുന്നത്. സ്ഫോടനങ്ങൾ നടത്തുമ്പോൾ അദ്ദേഹം അന്നത്തെ അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ക്രൈം ബ്രാഞ്ച്) ആയിരുന്നു. ന്യൂസ് 18 ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഫോടനങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥ സംഘത്തിലെ പ്രധാനിയായ അഭയ്, കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ആശിഷ് ഭാട്ടിയ ഐപിഎസ് നയിച്ച അന്വേഷണ സംഘമായിരുന്നു ഡിഗ്രി ആക്രമണങ്ങൾക്കു പുറകിലുള്ള കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വന്നത്. ബറൂച്ചിലുള്ള ബിജെപിയുടെ താമസസ്ഥലത്തുനിന്ന് ടെലിഫോൺ നമ്പറുകളും വ്യാജ സിം കാർഡുകളും അന്വേഷണസംഘം കണ്ടെടുത്തു. ഫോൺ നമ്പറുകളിൽ ഒരെണ്ണം ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികളുടേതായിരുന്നു. 2008 സെപ്റ്റംബർ 19ന്, ബാട്ട്ല ഹൗസിൽ നടന്ന എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടേതായിരുന്നു ആ നമ്പറെന്ന് അഭയ് വ്യക്തമാക്കുന്നു.

Google search engine
Previous article2008 അഹമ്മദാബാദ് സ്ഫോടനങ്ങൾ : മലയാളികളടക്കം 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം
Next articleപ്രമുഖരായ ഇന്ത്യക്കാരെ വധിക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ടീം : വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ഹിറ്റ്ലിസ്റ്റിലെന്ന് എൻഐഎ