‘ഓഗസ്റ്റ് 2 മുതൽ പ്രൊഫൈൽ ചിത്രമായി ദേശീയപതാക ഉപയോഗിക്കണം’: ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമായി ദേശീയപതാക ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കി ബാത്തി’ലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആഗസ്റ്റ് 2 നും 15 നും ഇടയിൽ ദേശീയപതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ക്യാംപെയിൻ സംഘടിപ്പിക്കുന്നുണ്ട്.

ഓഗസ്റ്റ് രണ്ടാം തീയതിക്കും ത്രിവർണ്ണപതാകയുമായി വളരെ അധികം ബന്ധം ഉണ്ടെന്ന് മോദി ‘മൻ കി ബാത്തി’ലൂടെ ഓർമ്മിപ്പിച്ചു. ദേശീയപതാക രൂപകൽപന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2 എന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുകയും ചെയ്തു. മാഡം കാമയെയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Google search engine
Previous article‘ബാർ സ്മൃതിയുടെ മകളുടേതല്ല’: അവകാശവാദവുമായി ഗോവൻ കുടുംബം
Next article‘ഹർ ഘർ തിരംഗ’: കടലിനടിയിൽ പതാക ഉയർത്തി കോസ്റ്റ് ഗാർഡ്