കാനഡയിൽ സ്ഥിതിഗതികൾ രൂക്ഷം: പോലീസ് ചീഫ് രാജിവെച്ചു, 50 വർഷത്തിലാദ്യമായി എമർജൻസി ആക്ട് പ്രഖ്യാപിച്ച് ട്രൂഡോ

0

ഒട്ടാവ: കാനഡയിൽ സ്ഥിതിഗതികൾ രൂക്ഷമാവുന്നുവെന്ന് സൂചനകൾ. സർക്കാരിന്റെ ഭീഷണികൾ സമരക്കാർക്ക് മുന്നിൽ വില പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും, ഫ്രീഡം കോൺവോയ് സമരക്കാർ പിരിഞ്ഞു പോകുന്നില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചത് കാര്യങ്ങൾ നീങ്ങുന്നത് ഗുരുതരമായ സാഹചര്യത്തിലേക്കാണ് എന്നു വിരൽ ചൂണ്ടുന്നു. ചൊവ്വാഴ്ചയാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റർ സ്ലോലി രാജിവെച്ചത്. ബോർഡ് മീറ്റിംഗിൽ, സമരക്കാരെ നേരിടാൻ പോലീസിന് കഴിയുന്നില്ല എന്ന കാരണമായിരുന്നു അദ്ദേഹം പറഞ്ഞത്.

കാനഡയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എമർജൻസി ആക്ട് പ്രാബല്യത്തിൽ വരുത്തിയത്. ഫെഡറൽ സർക്കാരിന് ബ്ലോക്കേഡുകൾ നീക്കി സമരക്കാരെ അടിച്ചൊതുക്കാൻ വിശേഷാധികാരം നൽകുന്നതാണ് എമർജൻസി ആക്ട്.

Google search engine
Previous articleകാനഡ മോഡൽ ഫ്രീഡം കോൺവോയ് പരീക്ഷിച്ച് പാരീസ് : അടിച്ചൊതുക്കി ഫ്രഞ്ച് പോലീസ്
Next article‘റഷ്യ ഉക്രൈൻ ആക്രമിച്ചാൽ പ്രതിരോധിക്കാൻ ഇന്ത്യ ഞങ്ങളുടെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു’ : യുഎസ്