സമരക്കാർക്ക് നേരെ ഗ്രനേഡ് പ്രയോഗം, പെപ്പർ സ്പ്രേ, 170 അറസ്റ്റ് : ക്ഷമകെട്ട് കാനഡ പോലീസ്

0

ഒട്ടാവ: അനുനയത്തിന്റെ വഴികൾ ഫലിക്കാഞ്ഞതിനെ തുടർന്ന് സമരക്കാരെ കൈകാര്യം ചെയ്ത് കാനഡ പോലീസ്. വാക്സിൻവിരുദ്ധ സമരക്കാർക്ക് നേരെ പോലീസ് സ്റ്റൻ ഗ്രനേഡ് പ്രയോഗിച്ചു. പെപ്പർ സ്പ്രേ ഉപയോഗിച്ച് ജനക്കൂട്ടം പിരിച്ചു വിടാനും പോലീസ് ശ്രമിച്ചു.

ശക്തമായ വെള്ളിവെളിച്ചം പ്രസരിപ്പിക്കുന്ന, എന്നാൽ, ആൾക്കാർക്ക് സാരമായി പരിക്കേൽക്കാത്ത ഒന്നാണ് സ്റ്റൻ ഗ്രനേഡ്. ഇതോടൊപ്പം, ശക്തമായ ശബ്ദവുണ്ടാകും. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും, കാതടപ്പിക്കുന്ന ശബ്ദവും മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ജനക്കൂട്ടം പിരിഞ്ഞുപോകാൻ ഇടയാക്കും. പ്രക്ഷോഭങ്ങൾ അക്രമാസക്തമായാൽ, സാധാരണ പോലീസ് ആദ്യം ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഒന്നാണിത്.

170 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയെന്നും വാർത്തകൾ സ്ഥിരീകരിക്കുന്നു. യുഎസ് കാനഡ അതിർത്തി കടന്നുവരുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ ട്രൂഡോയുടെ നടപടിക്കെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന ഗതാഗത പാത സമരക്കാർ ഉപരോധിച്ചിരിക്കുകയാണ്. ഇതോടെ ആഴ്ചകളായി ചരക്കു ഗതാഗതം തടസ്സപ്പെട്ടു.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും കുടുംബത്തിനും സമരക്കാരെ ഭയന്ന് ഒളിച്ചു താമസിക്കേണ്ട അവസ്ഥ വരെ കാര്യങ്ങളെത്തിയിരുന്നു. സമരക്കാരെ അനുനയിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞതോടെ, പോലീസ് ബലം പ്രയോഗിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

Google search engine
Previous articleസമരക്കാർക്ക് നേരെ ഗ്രനേഡ് പ്രയോഗം, പെപ്പർ സ്പ്രേ, 170 അറസ്റ്റ് : ക്ഷമകെട്ട് കാനഡ പോലീസ്
Next article‘അവസാന ചാൻസാണ്, ഒരുമിച്ചു നിന്നില്ലെങ്കിൽ ഇലക്ഷൻ കഴിഞ്ഞാൽ വീട്ടിലിരിക്കേണ്ടി വരും’ : കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്