‘മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പാക്കരുത്’: തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയിൽ

0

തിരുവനന്തപുരം: മാങ്ങാ മോഷണ കേസ് ഒത്തുതീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയെ അറിയിച്ചു. പ്രതി പോലീസുകാരനെന്നത് ഗൗരവതരമായ വസ്തുതയാണെന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

എന്നാൽ, മാങ്ങ നഷ്ടപ്പെട്ട സംഭവത്തിൽ പരാതിയില്ലെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു ഫ്രൂട്ട്സ് കടയിൽനിന്നും പോലീസ് ഉദ്യോഗസ്ഥൻ മാങ്ങകൾ മോഷ്ടിച്ചത്.

പിന്നീട്, സിസിടിവിയുടെ സഹായത്തോടെ ഇടുക്കി എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ ശിഹാബാണ് മാങ്ങ മോഷ്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന്, പോലീസ് സ്വമേധയാ കേസെടുക്കുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

Google search engine
Previous article‘കോൺഗ്രസ് ഇനി ഖർഗെ നയിക്കും’: പരാജയം നേരിട്ട് ശശി തരൂർ
Next articleബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു