‘ഉത്തരാഖണ്ഡിൽ പുരുഷ എസ്കോർട്ട് ജോലി വാഗ്ദാനങ്ങൾ’: അന്വേഷണം ആരംഭിച്ച് പോലീസ്

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ പുരുഷ എസ്കോർട്ട് ജോലികളിലേക്ക് താല്പര്യം ക്ഷണിച്ച് പോസ്റ്ററുകൾ. നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു. കോട്ദ്വാർ ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, പ്രധാനപ്പെട്ട സ്ക്വയറുകൾ, പോലീസ് സ്റ്റേഷൻ, സർക്കിൾ ഓഫീസ് പരിസരങ്ങൾ എന്നിവിടങ്ങളിലും  പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്.

പ്ലേബോയ് ജോലികൾ എന്നാണ് പോസ്റ്ററിൽ പേര് നൽകിയിരിക്കുന്നത്. ഈ കമ്പനിയിൽ ജോലി ചെയ്യുന്നതിലൂടെ ആൺകുട്ടികൾക്ക് പ്രതിദിനം 5000- 10000 രൂപ സമ്പാദിക്കാമെന്നാണ് ഈ പോസ്റ്ററിൽ പറയുന്നത്. കൂടാതെ, ഇവരെ ബന്ധപ്പെടുന്നതിനായി വാട്സ്ആപ്പ് നമ്പറും നൽകിയിട്ടുണ്ട്.

പോസ്റ്ററുകളെക്കുറിച്ച് താമസക്കാർ വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്ററിൽ നൽകിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറഞ്ഞു. നമ്പർ നിരീക്ഷണത്തിലാണെന്നും പ്രതി ആരാണെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും കോട്ദ്വാറിലെ  ഇൻസ്പെക്ടർ വിജയ് സിംഗ് വ്യക്തമാക്കി.

Google search engine
Previous article‘ഹിജാബ് തെറ്റായി ധരിച്ചു’: പോലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തിൽ പ്രതിഷേധം ശക്തം
Next article‘ബാബറി മസ്ജിദ് വീണ്ടും നിർമ്മിക്കും’: വെല്ലുവിളിയുമായി പോപ്പുലർഫ്രണ്ട്