‘പ്രസവവേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷപ്പെടുത്തി’: യുവതിയ്ക്ക് കൈയടി നൽകി സോഷ്യൽ മീഡിയ

0

വാഷിംഗ്ടൺ: പ്രസവവേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷപ്പെടുത്തി യുവതി. തലകീഴായി മറിഞ്ഞ വാഹനത്തിനുള്ളില്‍ നിന്ന് പ്രസവവേദന പോലും കാര്യമാക്കാതെ മറ്റൊരു സ്ത്രീയെ രക്ഷിക്കുകയായിരുന്നു മുപ്പതുകാരിയായ മേഗന്‍ വാര്‍ഫീല്‍ഡ്. ഇവർ അഗ്നിശമന സേനാംഗമാണ്.

മേഗനും അമ്മയും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. പരിക്കുകളൊന്നും കൂടാതെ, ഇരുവരും രക്ഷപ്പെട്ടെങ്കിലും അവർക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങുകയായിരുന്നു മേഗൻ. തുടർന്നാണ് തലകീഴായി മറിഞ്ഞു നടന്ന മറഞ്ഞുകിടന്നിരുന്ന കാർ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. അതിൽ കുടുങ്ങി കിടന്നിരുന്ന സ്ത്രീയെ രക്ഷിക്കാൻ മേഗന്‍ കാറിന്റെ ഗ്ലാസിനുള്ളിലൂടെ അകത്തുകയറാന്‍ ശ്രമിച്ചു. എന്നാല്‍, ആ ശ്രമം പരാജയപ്പെടുകയായിരുന്നു. കാറിന് പുറത്ത് മുട്ടുകുത്തി ഇരുന്ന് അവർ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ സുരക്ഷിതമായ രീതിയില്‍ ഇരുത്തുകയും ആത്മവിശ്വാസം നൽകുകയും ചെയ്തു. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവരെ പുറത്തെടുക്കുകയായിരുന്നു.

അപ്പോഴേക്കും പ്രസവവേദന നിയന്ത്രിക്കാൻ കഴിയാതെ മേഗനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. താന്‍ പ്രസവവുമായി ബന്ധപ്പെട്ട് അവധിയില്‍ ആയിരുന്നുവെന്നും ആ സമയത്ത് ഒരു ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് ആലോചിച്ചതെന്നും മേഗൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആ വേദനയ്ക്കിടയിലും അതെല്ലാം എങ്ങനെയാണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Google search engine
Previous article‘ജയലളിതയുടെ മരണം മികച്ച ചികിത്സ ലഭിക്കാതെ’: ശശികലയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ
Next article‘ക്ഷേത്ര മര്യാദകൾ പാലിക്കാതെ നൃത്തം ചെയ്ത് വീഡിയോ പകർത്തി’: റീൽസ് ചെയ്ത പെൺകുട്ടികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ