‘ട്രെയിൻ ദുരന്തത്തിൽ പഴുതടച്ച അന്വേഷണം നടത്തും’: ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി

0

ഭൂവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേദന പങ്കുവെക്കാൻ വാക്കുകൾ ഇല്ലെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതരമായ സംഭവത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചതെന്നും പഴുതടച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുറ്റക്കാർക്ക് കഠിന ശിക്ഷ ഉറപ്പാക്കും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തകരുടെ ഇടപെടലാണ് മരണ സംഖ്യ നിയന്ത്രിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സ കാര്യങ്ങളും മറ്റ് ആവശ്യ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

അപകടത്തെ തുടർന്ന്,ഇതുവരെ 288 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 747 പേർ ചികിത്സയിലും കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയായതായും പുനുരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ അറിയിച്ചു.

Google search engine
Previous article‘ട്രെയിൻ തീവെപ്പ് തൃശ്ശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനുമുള്ള തന്ത്രമോ’? വിവാദ പരാമർശവുമായി കെ. ടി ജലീൽ എംഎൽഎ
Next article‘മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് പോകാൻ കുട്ടികൾക്ക് ഭയം’: ഒഡീഷയിലെ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി