‘വിവാഹമോചനത്തിനായുള്ള ഒരു വർഷത്തെ കാത്തിരിപ്പ്’: ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

0

കൊച്ചി: ഉഭയ സമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിക്കേണ്ടത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥയെ വിമർശിക്കുകയായിരുന്നു കോടതി. ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളെ ചൂണ്ടിക്കാട്ടിയാണ് കോടതി പരാമർശം നടത്തിയത്.

ഒരു വർഷത്തെ കാത്തിരിപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിൽ പരാതികൾ കുടുംബ കോടതികൾ നിരസിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷമായില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കുടുംബ കോടതി പരാതി നിരസിച്ചിരുന്നു. ഇതേ തുടർന്ന് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചക്കുള്ളിൽ വിവാഹമോചന ഹർജി തീർപ്പാക്കാനുമുള്ള നിർദ്ദേശം ഹൈക്കോടതി കുടുംബ കോടതിക്ക് നൽകിയിട്ടുണ്ട്.

Google search engine
Previous article‘മാൻഡോസ് ചുഴലിക്കാറ്റ്’: ചെന്നൈയിലും കേരളത്തിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
Next article‘ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലുക’: രാജാ പടേരിയയുടെ പരാമർശം വിവാദത്തിൽ