‘യേശുക്രിസ്തു ഹിന്ദു, പത്തുവർഷം ഇന്ത്യയിൽ താമസിച്ചിരുന്നു’: വിവാദ പ്രസ്താവനയുമായി പുരി ശങ്കരാചാര്യർ

0

റായ്പുർ: യേശുക്രിസ്തു ഹിന്ദുമതം പിന്തുടർന്നിരുന്ന ആളായിരുന്നുവെന്ന് പുരി ശങ്കരാചാര്യർ നിശ്ചലാന്ദ സരസ്വതി. യേശുക്രിസ്തു 10 വർഷം ഇന്ത്യയിൽ താമസിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ താമസിച്ച കാലഘട്ടത്തിൽ മൂന്നുവർഷം അദ്ദേഹം അന്നത്തെ ശങ്കരാചാര്യരിൽ നിന്നും ആധ്യാത്മിക പരിശീലനം നേടിയിരുന്നതായും നിശ്ചലാന്ദ സരസ്വതി വ്യക്തമാക്കി.

റായ്പുരിലെ ഒരു പരിപാടിക്ക് ഇടയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
ആരും അറിയാതെയാണ് 10 വർഷം യേശുക്രിസ്തു ഇന്ത്യയിൽ ജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ വേറെ പലതുമാണ് നടക്കുന്നതെന്ന് നിശ്ചലാന്ദ സരസ്വതി ചൂണ്ടിക്കാട്ടി.

എന്നാൽ, അദ്ദേഹത്തിന്റെ ഈ വിവാദ പ്രസ്താവനക്കെതിരെ ക്രിസ്തു സംഘടനകൾ രംഗത്തുവന്നു. ശങ്കരാചാര്യരുടെ പദവിയിൽ ഇരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത പരാമർശമാണിതെന്ന് ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് ആർച്ച് ബിഷപ്പ് വിക്ടർ ഹെന്റി രംഗത്ത് വന്നിരുന്നു. അദ്ദേഹം സ്വന്തം മതത്തിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

Google search engine
Previous article‘ഷാരോൺ കൊലപാതകം’ :പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ
Next article‘നിന്നെയും കൊല്ലും ഞാനും ചാവും’: ആൺസുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് 15 കാരി