പുടിൻ മരണക്കിടക്കയിൽ: കാൻസറിന്റെ അവസാനഘട്ടമെന്ന് യുഎസ് ഇന്റലിജൻസ്

0

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കാൻസർ രോഗബാധിതനാണെന്നും, അദ്ദേഹം മരണക്കിടക്കയിലാണെന്നും യുഎസ് ഇന്റലിജൻസ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ.

ഈയിടെയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുടിന്റെ വീങ്ങിയ മുഖം കീമോതെറാപ്പിക്ക് വിധേയനാകുന്നതിന്റെയും, മരുന്നുകളും സ്റ്റിറോയ്ഡുകളും ഉപയോഗിക്കുന്നതിന്റെയും ലക്ഷണമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്. ചിരിക്കാതെയുള്ള അദ്ദേഹത്തിന്റെ മുഖഭാവം, പുടിൻ അനുഭവിക്കുന്ന കഠിനമായ വേദനയെ ചൂണ്ടിക്കാണിക്കുന്നുവെന്നും യുഎസ് വ്യക്തമാക്കി.

വേദന മൂലമുള്ള ദേഷ്യം, അദ്ദേഹത്തെ കൂടുതൽ കോപാകുലനാക്കി മാറ്റിയിരിക്കുന്നുവെന്നും, ഒന്നുകിൽ ഇതുമൂലമുണ്ടാകുന്ന കഠിനമായ കോപം കാരണമോ, അല്ലെങ്കിൽ തന്റെ പേരിൽ ചരിത്രം രചിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടോ ആണ് പുടിൻ ഉക്രൈൻ ആക്രമിച്ചതെന്നും ഒരു മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. ഉക്രൈൻ-റഷ്യ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ, യുദ്ധ കാലഘട്ടത്തിൽ പ്രചാരണയുദ്ധത്തിന് വിദഗ്ദ്ധരായ അമേരിക്കയുടെ ഒരു തന്ത്രമാണ് ഇതെന്നു സംശയിക്കുന്നതായാണ് ഈ പ്രഖ്യാപനത്തെ സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

Google search engine
Previous articleവിസ, മാസ്റ്റർകാർഡ് കമ്പനികൾ റഷ്യയിലെ സേവനങ്ങൾ റദ്ദാക്കി
Next articleസെലൻസ്കിയെ യുഎസ് പറ്റിച്ചെന്നു പറഞ്ഞത് രാജ്യദ്രോഹം: എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം