‘നരേന്ദ്ര മോദി യഥാർത്ഥ രാജ്യസ്നേഹി’: ഇന്ത്യയ്ക്ക് വേണ്ടി ചെയ്തത് അനവധി കാര്യങ്ങളെന്ന് പുടിൻ

0

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദേശസ്നേഹിയെന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ. മോദിയുടെ സ്വതന്ത്ര വിദേശകാര്യ നയത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. മോദിയുടെ നേതൃത്വത്തിൽ നല്ല കാര്യങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് പുടിൻ ചൂണ്ടിക്കാട്ടി. മോസ്കോ ആസ്ഥാനമായ നയ വിശകലന സംഘടനയായ വാൾഡെ ഡിക്ഷൻ ക്ലബ്ബിന്റെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ ആശയം സാമ്പത്തികമായും ധാർമികമായും മുന്നിട്ടു നിൽക്കുന്നതാണെന്ന് പുടിൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാമെന്നും അദ്ദേഹം ഈ അവസരത്തിൽ പറഞ്ഞു.

ബ്രിട്ടീഷ് കോളനിയിൽ നിന്ന് ആധുനിക രാജ്യമായി മാറിയ ഇന്ത്യയുടെ വളർച്ച അതിഗംഭീരം ആണെന്ന് പുടിൻ വ്യക്തമാക്കി. ദശകങ്ങളായി ഇരുരാജ്യങ്ങളും സഖ്യകക്ഷികൾ ആണെന്നും ഇരു രാജ്യങ്ങളുടെ ഇടയിലും വലിയ പ്രശ്നങ്ങൾ ഉടലെടുത്തിട്ടില്ലെന്നും അദ്ദേഹം ഈ അവസരത്തിൽ ചൂണ്ടിക്കാട്ടി. പരസ്പരം താങ്ങായിട്ടുണ്ടെന്നും അത് ഇപ്പോഴും തുടരുന്നുണ്ടെന്നും പുടിൻ പറഞ്ഞു.

Google search engine
Previous article‘കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണം’: പ്രധാനമന്ത്രിക്ക് കത്തെഴുതി കെജരിവാൾ
Next article‘മനുഷ്യത്തല കടിച്ചുകൊണ്ട് ഓടുന്ന തെരുവ് നായ’: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്