‘റഷ്യൻ വ്യവസായികൾ ഉപരോധത്തെ ഭയക്കേണ്ട’ : എല്ലാ മുൻകരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് പുടിൻ

0

മോസ്‌കോ: റഷ്യൻ വ്യവസായികൾ ഉപരോധത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഏതു രീതിയിലുള്ള ഉപരോധങ്ങളെയും നേരിടാൻ ആവശ്യമായ മുൻകരുതലുകൾ റഷ്യ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ മറ്റൊരു വഴിയും മുന്നിലില്ലാത്തതിനാലാണ് സൈനിക നടപടിയിലേക്ക് കടന്നതെന്ന് പുടിൻ പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുള്ള ഉപരോധങ്ങളെ കുറിച്ച് വിശദമായ വിലയിരുത്തലുകളും പഠനങ്ങളും നടത്തിയെന്നും, വേണ്ട മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ചില സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകുമെന്നും, എന്നാൽ, റഷ്യൻ സമ്പദ്‌വ്യവസ്ഥ അതിനെ അതിജീവിക്കുമെന്നും അദ്ദേഹം റഷ്യൻ വ്യവസായികൾക്ക് ഉറപ്പു നൽകി. ഉക്രൈൻ സൈനിക നടപടി ആരംഭിച്ചടൊപ്പം, റഷ്യൻ ഓഹരി വിപണി താൽക്കാലികമായി പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്.

Google search engine
Previous articleഎന്തിനാണ് റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയത്? കാരണമറിയാം
Next articleറഷ്യയ്ക്കെതിരെ കുപ്രസിദ്ധ ഹാക്കിംഗ് ടീം ‘അനോണിമസ്’ : അജ്ഞാത സംഘടന പ്രഖ്യാപിച്ചത് സൈബർ യുദ്ധം