ചായകുടി മുടക്കാതെ രാഹുൽ: വെട്ടുകേക്ക് കഴിച്ച പാത്രം നിധിപോലെ സൂക്ഷിക്കുമെന്ന് കടക്കാരൻ

0

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ ചായകുടി മുടക്കാതെ രാഹുൽ ഗാന്ധി. കൊല്ലം ഓച്ചിറയിലെ ചായപ്പീടികയിൽ ഇരുന്ന് അദ്ദേഹം ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സുരക്ഷാ ജീവനക്കാർ കെട്ടിയ വടവും കടന്ന് അദ്ദേഹം അൻസാർ ബലബാർ എന്ന വ്യക്തിയുടെ ചായക്കടയിലേക്ക് കയറുകയായിരുന്നു.

ചായക്കടയിൽ കയറിയ ഉടൻ തന്നെ അലമാരയിൽ ഇരിക്കുന്ന വെട്ടുകേക്ക് കണ്ട അദ്ദേഹം ചായക്കൊപ്പം  അതും ഓർഡർ ചെയ്തു. പിന്നീട്, ഓംലെറ്റും പൊറോട്ടയും കഴിച്ചാണ് രാഹുൽ ഗാന്ധി അവിടെ നിന്നും മടങ്ങിയത്. ഏകദേശം അരമണിക്കൂറോളം അദ്ദേഹം ചായക്കടയിൽ ചെലവഴിച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ ഗാന്ധി തന്റെ കടയിൽ കയറി ചായ കുടിച്ചത് വിശ്വസിക്കാനാകാതെ നിൽക്കുകയാണ് കടയുടമ. രാഹുൽ ഭക്ഷണം കഴിച്ച പാത്രം ഇനിമുതൽ നിധിപോലെ ഷോക്കേസിൽ സൂക്ഷിക്കുമെന്ന് കടയുടമയായ അൻസാർ പറഞ്ഞു.

Google search engine
Previous article‘ബാബറി മസ്ജിദ് വീണ്ടും നിർമ്മിക്കും’: വെല്ലുവിളിയുമായി പോപ്പുലർഫ്രണ്ട്
Next articleസ്വകാര്യ വീഡിയോ ലീക്കായി, ആത്മഹത്യ ചെയ്ത് വിദ്യാർത്ഥിനികൾ: ചണ്ഡീഗഡ് സർവകലാശാലയിൽ സംഘർഷം രൂക്ഷം