‘രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ അറിവുള്ളവനാകും’: ഭാരത് ജോഡോ യാത്രയെക്കുറിച്ച് രാഹുൽഗാന്ധി

0

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര സമാപിക്കുമ്പോൾ താൻ കൂടുതൽ അറിവുള്ളവനാകുമെന്ന് രാഹുൽഗാന്ധി. ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് നടത്തുന്ന പ്രാരംഭഘട്ട പ്രചാരണമാണ് ഭാരത് ജോഡോ യാത്ര.

കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന പേരുകളിൽ തന്റെ പേര് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. താൻ പാർട്ടി അധ്യക്ഷനാകുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാക്കാൻ സാധിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഈ യാത്ര തന്നെയും രാജ്യത്തെയും കുറിച്ച് തനിക്ക് കൂടുതൽ ധാരണ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കോൺഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കൾ രാജിവെച്ചിരുന്നു. കപിൽ സിബൽ, അശ്വനി കുമാർ, ഗുലാം നബി ആസാദ് എന്നീ നേതാക്കളാണ് രാജി സമർപ്പിച്ചത്. ഗുലാം നബി ആസാദ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

Google search engine
Previous article‘സിദ്ദിഖ് കാപ്പന് ജാമ്യം’: സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥകൾ ഇങ്ങനെ
Next article‘ഭാരത് ദേഖോ’: രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീഷർട്ടിന്റെ വില പുറത്തുകൊണ്ടുവന്ന് ബിജെപി