‘മുസ്ലിംപള്ളികളിലെ ഉച്ചഭാഷിണി മാറ്റണം, അല്ലെങ്കിലവിടെ അതിനേക്കാൾ ഉറക്കെ ഹനുമാൻ ചാലിസ മുഴങ്ങും’ : രാജ് താക്കറെ

0

ന്യൂഡൽഹി: മസ്ജിദുകളിലെ ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉടൻ ഒരു തീരുമാനമെടുക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ. ഈ കാര്യത്തിൽ പെട്ടെന്നൊരു തീരുമാനമുണ്ടായില്ലെങ്കിൽ, മസ്ജിദുകളുടെ മുൻപിൽ, ഉച്ചത്തിൽ ഹനുമാൻ ചാലിസ മുഴങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ദേശീയതയ്ക്കു വേണ്ടി വാദിക്കുന്ന ഒരു പ്രാദേശിക കക്ഷിയാണ് മഹാരാഷ്ട്രാ നവനിർമാൺ സേന. “ഞാൻ പ്രാർത്ഥനകൾക്ക് എതിരല്ല. പക്ഷേ, മോസ്ക്കുകളിലെ ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ ഉടൻ ഒരു തീരുമാനമെടുക്കണം. ഇത് ഒരു മുന്നറിയിപ്പാണ്”, മുംബൈയിലെ ശിവജി പാർക്കിൽ നടന്ന ഒരു റാലിയിൽ പങ്കെടുക്കവേ രാജ് താക്കറെ പറഞ്ഞു.

സംസ്ഥാനത്തെ മദ്രസകളിൽ റെയ്ഡ് നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു. മദ്രസ നടത്തിപ്പുകാരിൽ പലരും പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരാണെന്നാണ് രാജ് താക്കറെ പ്രധാനമന്ത്രിയ്ക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. എംഎൽഎമാർ ഒരു വോട്ട് ബാങ്കായാണ് ഇത്തരക്കാരെ കാണുന്നതെന്നും എംഎൻഎസ് മേധാവി ചൂണ്ടിക്കാട്ടി.

Google search engine
Previous articleപഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാനുള്ള നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ : അറിയേണ്ടതെല്ലാം
Next articleപുകവലിച്ചത് പിടികൂടി : യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് എട്ടുവയസുകാരൻ