രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

0

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. നളിനി, ആർ പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെ  എല്ലാവരെയും മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇവരെ കൂടാതെ, റോബർട്ട് പയസ്, രാജ, ശ്രീഹരൻ, ജയകുമാർ എന്നിവരെയും മോചിപ്പിക്കും.

ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികളെയാണ് മോചിപ്പിക്കുന്നത്. പേരറിവാളൻ കേസിലെ വിധി ഇവർക്കും ബാധകമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Google search engine
Previous articleജോലി കിട്ടി കാനഡയിലേക്ക് താമസം മാറി: രണ്ടുദിവസത്തിനുള്ളിൽ ഇന്ത്യക്കാരന്റെ പണി പോയി
Next article‘തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു’: ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി നേതാവ്