‘രാജീവ് ഗാന്ധി വധക്കേസ്’: ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തും

0

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും. മുരുകൻ, ശാന്തൻ,റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് നാടുകടത്തുക. 10 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് തിരിച്ചിറപ്പള്ളി ജില്ലാ കളക്ടർ എം. പ്രദീപ് കുമാർ അറിയിച്ചു.

30 വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് ഇവർ മോചിതരായത്. വിവിധ ജയിലുകളിളാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരെ സ്വീകരിക്കാൻ നേരത്തെ ജയിൽ മോചിതനായ പേരറിവാളൻ അമ്മയ്ക്കൊപ്പം എത്തിയിരുന്നു. ശ്രീലങ്കയിലേക്ക് പോകാൻ ശാന്തൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മുരുകനും നളിനിയും ലണ്ടനിനുള്ള മകളെ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണെന്നും വ്യക്തമാക്കി. ഭർത്താവിനൊപ്പം കുടുംബവുമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഭർത്താവ് എവിടെപ്പോയാലും കൂടെ പോകുമെന്നും നളിനി അറിയിച്ചു. 32 വർഷമായി ഞങ്ങൾ വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നും ഇനി കുടുംബമായി താമസിക്കുമെന്നും അവർ വ്യക്തമാക്കി.

Google search engine
Previous article‘നിർബന്ധിത മതപരിവർത്തനം ഗൗരവകരം’: രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി
Next article‘രാജ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപണം വിജയകരം’: ചരിത്രമെഴുതി ഐഎസ്ആർഒ