‘ലോകമെമ്പാടും ആഘോഷം’, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ

0

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ. 55 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുക്കുക.
വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സ്വാമി വിജ്ഞാനാനന്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ അംബാസഡർമാരും എംപിമാരും ഉൾപ്പെടെ 100 ലധികം പേരാണ് പങ്കെടുക്കുക.

പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സമൂഹം വലിയതോതിലുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ സമൂഹം ന്യൂജേഴ്സിയിലെ എഡിസണില്‍ ഇന്ന് സംഘടിപ്പിച്ച റാലിയിൽ 350ലേറെ കാറുകളാണ് പങ്കെടുത്തത്. ഭഗവാൻ രാമന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പതാകകളേന്തി ആയിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. പത്തോളം സംസ്ഥാനങ്ങളില്‍ രാമക്ഷേത്രത്തിന്റെ കൂറ്റൻ പരസ്യബോര്‍ഡുകളും ഉയർന്നു കഴിഞ്ഞു. വിശ്വാസികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുമെന്ന് മൗറീഷ്യസ് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

Google search engine
Previous article‘ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന പുതിയ നിയമം’, അറിയാം പുതിയ ബില്ലുകളെ പറ്റി
Next articleഇന്ത്യൻ സിനിമയിലെ ആദ്യ ഹോട്ട് ഫോട്ടോഷൂട്ട് ; ബോളിവുഡിനെ ത്രസിപ്പിച്ച ആ ചിത്രങ്ങളിലേക്ക്..