‘റാണ അയൂബ് നിയമത്തിന് അതീതയല്ല, വെറുതെ അന്തസ് കളഞ്ഞു കുളിക്കരുത്’ : യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0

ജനീവ: റാണ അയൂബിന്റെ പക്ഷം പിടിച്ചുള്ള ആരോപണങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ കുലുങ്ങാതെ ഇന്ത്യ. പത്രപ്രവർത്തകയായ റാണ അയൂബിനെ ഇന്ത്യയിലെ നിയമസംവിധാനങ്ങൾ വേട്ടയാടുന്നു എന്നാണ് ഐക്യരാഷ്ട്ര സംഘടന ആരോപിച്ചത്.

1.77 കോടി രൂപയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാണ അയൂബിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും കണ്ടെടുത്തത്. ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങ് പ്ലാറ്റ്ഫോമുകളിൽ നിന്നും സമാഹരിച്ച തുക, സ്വന്തം ആവശ്യത്തിനായി വകമാറ്റി ഉപയോഗിച്ചുവെന്ന് സംശയാതീതമായി ഇഡി കണ്ടെത്തിയിരുന്നു. കള്ളി വെളിച്ചത്തായപ്പോൾ, വേട്ടയാടപ്പെടുന്നുവെന്ന റാണ അയൂബിന്റെ ഇരവാദം ഐക്യരാഷ്ട്ര സംഘടന ഏറ്റെടുക്കുകയായിരുന്നു.

എന്നും ഇന്ത്യയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നില കൊണ്ടിട്ടുള്ള റാണ അയൂബിനെ പിന്തുണച്ച് , തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ഐക്യരാഷ്ട്ര സംഘടന ഇന്ത്യയ്ക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, യാഥാർഥ്യമറിയാതെ നരേറ്റീവുകളുടെ പിറകേ പോകുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ അന്തസിനെ തന്നെ ബാധിക്കുമെന്ന് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

Google search engine
Previous articleറഷ്യൻ ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു: അടിയന്തര യുഎൻ യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട് ഉക്രൈൻ
Next article‘ഉക്രൈനിൽ മിലിറ്ററി ഓപ്പറേഷൻ ഉടൻ, രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്വം അവർക്ക്’ : നിർണായക പ്രഖ്യാപനവുമായി പുടിൻ