അടിവസ്ത്രത്തിനുള്ളിൽ കഞ്ചാവ്, ‘വേടൻ’ പിടിയിൽ: എക്സൈസ് പൊക്കിയത് വാഹനപരിശോധനയ്ക്കിടെ

0

ഇടുക്കി: വേടൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റാപ് ഗായകൻ ഹിരൺദാസ് മുരളി(27)യെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. വാഹന പരിശോധനയ്ക്കിടയിലാണ് തൃശ്ശൂർ സ്വദേശിയായ ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെടുത്തു.

അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ഹിരണിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. സാധാരണ നടത്താറുള്ള വാഹനപരിശോധനയ്‌ക്ക് നിൽക്കവേയാണ് എക്സൈസ് ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞത്. യാത്രക്കാരെ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാൽ, ഹിരണിന്റെ പ്രകൃതം കണ്ട് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോളാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ടു പൊതി കഞ്ചാവ് പിടികൂടിയത്.

Also read: അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു: യുഎസ് മിസൈൽ നീതി നടപ്പാക്കിയെന്ന് ജോ ബൈഡൻ https://freepress24.com/ayman-al-zawahiri-killed/

മൂന്നാറിലെ തമിഴ്നാട് സ്വദേശികളുടെ പക്കൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. അളവിൽ കുറവായതിനാൽ, എക്സൈസ് സംഘം സ്റ്റേഷനിലെത്തിച്ച ശേഷം ഇയാളെ സുഹൃത്തുക്കളുടെ ജാമ്യത്തിൽ വിട്ടയച്ചു.

Google search engine
Previous articleഅൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു: യുഎസ് മിസൈൽ നീതി നടപ്പാക്കിയെന്ന് ജോ ബൈഡൻ
Next articleയുഎസിന് ഭയമുണ്ട്: നാൻസി പെലോസിയ്ക്ക് അകമ്പടി സേവിച്ചത് 8 എഫ്-15 യുദ്ധവിമാനങ്ങൾ, 5 ടാങ്കറുകൾ