‘കഞ്ചാവ് തിന്നുതീർത്ത് എലികൾ’: തൊണ്ടിമുതലിനായി പരക്കം പാഞ്ഞ് പോലീസ്

0

ന്യൂഡൽഹി: തൊണ്ടിമുതലായ കഞ്ചാവ് തിന്നുതീർത്ത് എലികൾ. വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം വരുന്ന കഞ്ചാവാണ് എലികൾ തിന്നു തീർത്തത്. മധുര പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ തൊണ്ടിമുതൽ ഹാജരാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു.

മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നത്. ഇവയ്ക്ക് 62 ലക്ഷത്തോളം വില വരും. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവയ്ക്ക്‌ പൊലീസിനെ  പേടിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇറ്റാവ പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. 1400 കാർട്ടൺ മദ്യം എലികൾ കുടിച്ചുതീർത്തെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ പോലീസുകാർ മദ്യം മറച്ചു വിറ്റതാണെന്ന് തെളിയുകയും ചെയ്തു.

Google search engine
Previous article‘ലോകകപ്പിന് നേരെ ഇറാൻ ആക്രമണം നടത്തിയേക്കാം’: മുന്നറിയിപ്പ് നൽകി ഇസ്രായേൽ
Next article‘സച്ചിൻ പാർട്ടിയെ വഞ്ചിച്ചു, മുഖ്യമന്ത്രി സ്ഥാനം നൽകില്ല’: സച്ചിനെതിരെ അശോക് ഗെഹലോട്ട്