‘രാജ്യ ചരിത്രം മാറ്റി എഴുതൂ’: കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന് അമിത് ഷാ

0

ന്യൂഡൽഹി: രാജ്യ ചരിത്രം മാറ്റിയെഴുതാൻ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങളെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ അസം സർക്കാറിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൊരു ചരിത്ര വിദ്യാർത്ഥി ആണെന്നും രാജ്യത്തിന്റെ ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന പരാതി താൻ പലതവണ കേട്ടിട്ടുണ്ടെന്നും അമിത് ഷാ വെളിപ്പെടുത്തി. ഈ പരാതികളെല്ലാം തന്നെ ശരിയായിരിക്കാമെന്നും ഇപ്പോൾ നമ്മൾ അത് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരിയായ ചരിത്രം മഹത്തായ രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ആരാണ് നമ്മളെ വിലക്കുന്നതെന്ന ചോദ്യമാണ് അമിത് ഷാ ഉയർത്തിയത്.

ഈ പരാതികളെ കുറിച്ച് ചരിത്ര വിദ്യാർത്ഥികളും പ്രൊഫസർമാരും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 150 വർഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെ കുറിച്ച് ഗവേഷണം നടത്തണം. കൂടാതെ, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ 300 മഹാ വ്യക്തിത്വങ്ങളെ കുറിച്ചും പഠിക്കണമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതോടെ പരാതികൾ അവസാനിക്കുമെന്നും ഇത്തരത്തിൽ പുതുതലമുറയെ പ്രചോദിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Google search engine
Previous article‘സച്ചിൻ പാർട്ടിയെ വഞ്ചിച്ചു, മുഖ്യമന്ത്രി സ്ഥാനം നൽകില്ല’: സച്ചിനെതിരെ അശോക് ഗെഹലോട്ട്
Next articleകയ്യടിച്ചത് വെറുതെയായോ? : വിദേശ വിദ്യാർഥികളുടെ എണ്ണം വെട്ടി കുറയ്ക്കാനൊരുങ്ങി സുനക്