കയ്യടിച്ചത് വെറുതെയായോ? : വിദേശ വിദ്യാർഥികളുടെ എണ്ണം വെട്ടി കുറയ്ക്കാനൊരുങ്ങി സുനക്

0

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ എത്തിയപ്പോൾ ഇന്ത്യക്കാർ വളരെയധികം അഭിമാനിച്ചിരുന്നു. എന്നാൽ, ഋഷി സുനക്കിന്റെ ഇപ്പോഴത്തെ തീരുമാനങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി ആകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കത്തിലാണ് സുനക് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗുണനിലവാരം ഇല്ലാത്ത കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത്  തടയുന്നതിനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് വീസ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

ഋഷി സുനകിന്റെ ഈ തീരുമാനം പല സർവകലാശാലകൾക്കും തിരിച്ചടി ഉണ്ടാക്കും. കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുന്നത് രാജ്യ പുരോഗതിക്ക് തടസ്സം ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ഇന്ത്യൻ വിദ്യാർഥികൾ വീസ കഴിഞ്ഞിട്ടും യുകെയിൽ തുടരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വംശജനായ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രവർമാൻ രംഗത്തു വന്നിരുന്നു. ഏറ്റവും കൂടുതൽ ഇത്തരത്തിൽ രാജ്യത്ത് തുടരുന്നത് ഇന്ത്യൻ കുടിയേറ്റക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Google search engine
Previous article‘രാജ്യ ചരിത്രം മാറ്റി എഴുതൂ’: കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന് അമിത് ഷാ
Next articleഎയിംസ് ഹാക്കിംഗ് : ചോർന്നത് അമിത് ഷാ അടക്കമുള്ളവരുടെ രോഗ വിവരങ്ങൾ