‘2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ’: സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറിയെടുക്കാം

0

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് ആർബിഐ. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറിയെടുക്കാമെന്ന് ആർബിഐ അറിയിച്ചു. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല.

2000 രൂപ നോട്ടുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത് നിർത്തണമെന്ന നിർദ്ദേശം ആർബിഐ ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്. 2000ത്തിന്റെ നോട്ടുകൾ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളിൽനിന്ന് മാറ്റാൻ സാധിക്കും.
മേയ് 23 മുതൽ ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. 2018 ന് ശേഷം 2000 നോട്ടുകൾ അച്ചടിച്ചിട്ടില്ല. നോട്ടുകൾ അച്ചടിച്ചതിന്റെ ലക്ഷ്യം കൈവരിച്ചുവെന്ന് ആർബിഐ വ്യക്തമാക്കി.

Google search engine
Previous article‘കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും’: ഔദ്യോഗിക പ്രഖ്യാപനം ഉടൻ
Next article‘മണിപ്പൂർ സംഘർഷം’: സമാധാനം സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് അമിത് ഷാ