യുകെയ്ക്ക് തിരിച്ചടി, വ്യോമപാത നിഷേധിച്ചു : കണക്ഷൻ ഫ്ളൈറ്റുകൾ പോലും ഇറക്കില്ലെന്ന് റഷ്യ

0

മോസ്‌കോ: യുകെയ്ക്ക് വ്യോമപാതയിൽ പ്രവേശനം നിഷേധിച്ച് റഷ്യ. ബ്രിട്ടീഷ് ഫ്ലൈറ്റുകൾ റഷ്യൻ എയർസ്പേസിൽ പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ട് ക്രെംലിൻ ഉത്തരവിറക്കി.

വ്യാഴാഴ്ച, റഷ്യൻ വിമാനങ്ങൾ ബ്രിട്ടീഷ് വ്യോമപാതയിൽ പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ട് ഇംഗ്ലണ്ട് ഉത്തരവിറക്കിയിരുന്നു. ഉക്രൈൻ പിടിച്ചടക്കിയ റഷ്യയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ബ്രിട്ടൻ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ തിരിച്ചടിയാണ് ഇന്ന് റഷ്യ പ്രഖ്യാപിച്ച വ്യോമപാതയുടെ നിരോധനം. കണക്ഷൻ ഫ്ലൈറ്റുകൾ കൂടി നിരോധിച്ചു കൊണ്ടാണ് പുടിൻ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്.

‘ഭരണകൂടങ്ങൾ തമ്മിലുള്ള വ്യോമപാതാ നിയമപ്രകാരമാണ് ഞങ്ങളീ നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നത്. സൗഹൃദപരമല്ലാത്ത നീക്കങ്ങൾ യുകെയുടെ ഭാഗത്തു നിന്നുമുണ്ടായതിന്റെ വെളിച്ചത്തിൽ ഈ നീക്കത്തിന് സാധുതയുണ്ട്’ ക്രെംലിൻ ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നു.

Source: Sputnik

Google search engine
Previous articleസർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ
Next articleസർക്കാർ ന്യൂസ് ഏജൻസികൾ ബ്ലോക്ക് ചെയ്തു : സർക്കാർ ഏർപ്പെടുത്തിയത് വൻ നിയന്ത്രണങ്ങൾ ഫേസ്ബുക്കിനെ പൂട്ടി റഷ്യ