രാസായുധത്തിന് തിരിച്ചടി : ഉക്രൈനിൽ റഷ്യ വാക്വം ബോംബിട്ടു

0

കീവ്: ഉക്രൈനിൽ റഷ്യ വാക്വം ബോംബിട്ടുവെന്ന ഗുരുതര ആരോപണവുമായി ഉക്രൈൻ. തിങ്കളാഴ്ചയാണ്, കീവ് അധിനിവേശ ശ്രമത്തിനിടെ റഷ്യ തെർമോബാറിക് വാക്വം ബോംബുകൾ ഉപയോഗിച്ചെന്ന് അമേരിക്കയിലെ ഉക്രൈൻ അംബാസിഡറായ ഒക്സാന മാർകറോവ വെളിപ്പെടുത്തിയത്.

മാരകമായ ഒരു സ്ഫോടക വസ്തുവാണ് വാക്വം ബോംബ്. പൊട്ടിത്തെറിക്കുന്ന തോടെ ചുറ്റുപാടുമുള്ള ഓക്സിജൻ മുഴുവനായും ഇതു വലിച്ചെടുക്കുന്നു. L സാധാരണ ബോംബുകളിൽ 25% ഇന്ധനവും 75% ഓക്സിഡൈസറും ആയിരിക്കും. എന്നാൽ, തെർമോബാറിക് ബോംബുകളിൽ നൂറുശതമാനവും ഇന്ധനമായിരിക്കും. മറ്റുള്ള ബോംബുകൾ പൊട്ടുമ്പോൾ ഉണ്ടാവുന്നതിനേക്കാളും നീണ്ടുനിൽക്കുന്ന, അപകടമേറിയ താപതരംഗമായിരിക്കും ഇത് തൊടുത്തു വിടുക.

റഷ്യ ചെയ്തത് ജനീവ കരാർ ഇന്ത്യ വ്യക്തമായ ലംഘനമാണെന്നും, ക്രെയിന് ഏൽപ്പിക്കാൻ ശ്രമിക്കുന്ന ആഘാതം വളരെ വലുതാണെന്നും മാർകറോവ ചൂണ്ടിക്കാട്ടി.

റഷ്യൻ സൈനികർക്കെതിരെ ഉക്രൈൻ സേന രാസായുധമുപയോഗിച്ചെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് തിരിച്ചടിയായാണ് റഷ്യ വാക്വം ബോംബുകൾ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.

Source: Reuters

Kindly support us by a Like in our Page

https://www.facebook.com/freepress24

Google search engine
Previous articleറഷ്യയ്ക്ക് ആയുധക്ഷാമമെന്ന് മലയാള പത്രങ്ങൾ : കീവ് തകർക്കാൻ ഉത്തരവ് കാത്ത് 5 കിലോമീറ്റർ നീണ്ട പുടിന്റെ പീരങ്കിപ്പട
Next article13 പേർ റഷ്യയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നതൊക്കെ മാധ്യമങ്ങളുടെ വെറും തള്ള് : ജീവൻ ഭയന്ന് നാഗദ്വീപിലെ സൈനികർ കീഴടങ്ങിയെന്ന് ഉക്രൈൻ