സർക്കാർ ന്യൂസ് ഏജൻസികൾ ബ്ലോക്ക് ചെയ്തു : സർക്കാർ ഏർപ്പെടുത്തിയത് വൻ നിയന്ത്രണങ്ങൾ ഫേസ്ബുക്കിനെ പൂട്ടി റഷ്യ

0

മോസ്‌കോ: സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിനെ നിയന്ത്രിക്കാനൊരുങ്ങി റഷ്യൻ ഭരണകൂടം. ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ റിയാ നൊവോസ്റ്റി അടക്കമുള്ള ഭരണകൂട അനുകൂല ചാനലുകൾക്കു മേൽ ഫേസ്ബുക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഈ നീക്കം.

സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് നിരീക്ഷണ വിഭാഗമായ റോസ്കോമ്നസോർ ആണ് ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്. മനോഹരമായ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, റഷ്യൻ പൗര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തിയതിനാണ് ഈ നടപടി. റഷ്യൻ മാധ്യമങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്ന് റോസ്കോമ്നസോർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Google search engine
Previous articleയുകെയ്ക്ക് തിരിച്ചടി, വ്യോമപാത നിഷേധിച്ചു : കണക്ഷൻ ഫ്ളൈറ്റുകൾ പോലും ഇറക്കില്ലെന്ന് റഷ്യ
Next articleയുദ്ധഭൂമിയുടെ നടുവിലേയ്ക്ക് അവൾ പിറന്നു വീണു : കുട്ടിയ്ക്ക് ‘ഫ്രീഡം’ എന്നു പേരിട്ട് ഉക്രൈൻ സർക്കാർ