ഉക്രൈനിലെ അണക്കെട്ട് റഷ്യ ബോംബ് വെച്ചു തകർത്തു

0

മോസ്‌കോ: ഉക്രൈനിലെ കോൺക്രീറ്റ് അണക്കെട്ട് റഷ്യൻ സൈന്യം ബോംബു വച്ചു തകർത്തതായി വാർത്തകൾ സ്ഥിരീകരിക്കുന്നു. ഉക്രൈനിലെ ഖേർസോൻ മേഖലയെ അണക്കെട്ടാണ് റഷ്യൻ ട്രൂപ്പുകൾ സ്ഫോടക വസ്തുക്കൾ വെച്ച് തകർത്തു കളഞ്ഞത്.

2014-ൽ, റഷ്യ ക്രിമിയ പിടിച്ചെടുത്തിരുന്നു. ക്രിമിയയിലേക്ക് ജലം ലഭിച്ചിരുന്നത് ഉക്രൈനിൽ നിന്ന് ഒഴുകിയിരുന്ന നീപ്പർ നദി മുഖാന്തിരം ആയിരുന്നു. ഈ സ്രോതസ്സ് മുറിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു അണക്കെട്ട് ഉക്രൈൻ ഭരണകൂടം പണിതത്.

ഒരു സ്ഫോടനത്തിലൂടെ ഈ അണക്കെട്ട് തകർത്ത് ക്രിമിയയ്ക്ക് വേണ്ട ജലസേചനം ഉറപ്പു വരുത്തുകയാണ് റഷ്യ. സ്ഫോടനത്തിലൂടെ ഡാം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

Google search engine
Previous article‘കീവിലെ പ്രേതം ആരാണ്?’ : 6 റഷ്യൻ പോർവിമാനങ്ങൾ വെടിവെച്ചിട്ടത് ദുരൂഹമായ ഉക്രൈൻ മിഗ്
Next articleയൂറോപ്യൻ യൂണിയൻ യുദ്ധവിമാനങ്ങൾ ഉക്രൈനിലേക്ക്