’18 വയസിൽ ആരംഭിച്ചതാണ്, ഇരകളെ വശീകരിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നു’ : റഷ്യൻ ചാരസുന്ദരിയുടെ വെളിപ്പെടുത്തലുകൾ

0

സർപ്പസൗന്ദര്യത്തിന് ഉടമകളായ അനവധി ചാരസുന്ദരികളെ നമ്മൾ ഹോളിവുഡ് ചലച്ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. അവരുടെ മെയ്‌വഴക്കവും വശ്യചാരുതയും ഇണയെ ആകർഷിക്കുന്ന നോട്ടവും കണ്ട് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്, ഇത്രയും ആകർഷണീയത അവർക്ക് എങ്ങനെ ലഭിക്കുന്നുവെന്ന്.

യഥാർത്ഥത്തിൽ, കർശനമായ പരിശീലനത്തിന്റെ ഫലമായി മോൾഡ് ചെയ്തെടുക്കുന്നതാണ് ഓരോ ചാരസുന്ദരിമാരെയും. സൈനിക പരിശീലനത്തിന് പുറമേ, ഏതൊരു വിശ്വാമിത്രന്റെയും തപസ്സിളക്കാനുള്ള വിദഗ്ധ പരിശീലനവും അവർ നേടിയിരിക്കും. അത്തരത്തിലൊരു ചാരവനിതയാണ് റഷ്യക്കാരിയായ അലൈയ റോസ. 37 വയസ്സുള്ള അലൈയ, തന്റെ പതിനെട്ടാം വയസ്സുമുതൽ റഷ്യൻ സൈന്യത്തിൽ പ്രവർത്തിക്കുന്നു. തന്റെ ചാരപ്രവർത്തിയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ അവർ വായനക്കാരുമായി പങ്കുവെക്കുകയാണ്.

പതിനെട്ടാമത്തെ വയസ്സിലാണ് അലൈയ റഷ്യൻ സൈന്യത്തിന്റെ ഭാഗമാവുന്നത്. മോസ്‌കോയ്ക്കു സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ നിന്നും, ഇന്റലിജൻസ് വിദഗ്ധ പരിശീലനം നേടിയ അലൈയ, തന്റെ ശരീരത്തെ എങ്ങനെ ഇരകളെ ആകർഷിക്കാനുള്ള ആയുധമാക്കി മാറ്റണമെന്നു കൂടി പഠിച്ചു.

‘പല തരം തോക്കുകൾ ഉപയോഗിച്ച് പല ആംഗിളുകളിൽ നിന്നും വെടിവെക്കാനും, സ്വയം രക്ഷയ്ക്കും ആക്രമണത്തിനുമായി വിവിധ ആയോധനകലകളിലുള്ള പരിശീലനവും, പുരുഷന്മാരെ വശീകരിക്കാനും ആകർഷിക്കാനുള്ള പ്രത്യേക പരിശീലനവും എനിക്കവിടെ നിന്ന് ലഭിച്ചു.’ അലൈയ വെളിപ്പെടുത്തുന്നു.

തുടർന്ന്, ഫീൽഡിലിറങ്ങിയ അലൈയ, മയക്കു മരുന്ന് മാഫിയകളുടെ തലവന്മാരെയും കുപ്രസിദ്ധ മാഫിയ അംഗങ്ങളെയും തന്റെ മാദകശരീരം ഉപയോഗിച്ച് ആകർഷിച്ചു കുടുക്കി. ഒരിക്കൽ, ഒരു ദൗത്യത്തിനിടയിൽ സ്വന്തം വ്യക്തിത്വം വെളിപ്പെട്ടതോടെ, അലൈയയ്ക്ക് രാജ്യം വിടേണ്ടി വന്നു. ഇപ്പോഴവർ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

അഭയാർത്ഥി പ്രവാഹം മറയാക്കി റഷ്യൻ ചാരന്മാർ അമേരിക്കയിലും ബ്രിട്ടനിലും കടന്നുകയറാൻ സാധ്യതയുണ്ടെന്നും, ലക്ഷ്യം കാണാതെ അടങ്ങുന്ന നിസ്സാരനായ ഒരു വ്യക്തിയല്ല റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെന്നും അലൈയ മുന്നറിയിപ്പ് നൽകുന്നു.

Google search engine
Previous articleതട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ എതിർത്തു : പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു
Next articleഅതിർത്തികളിൽ ഇനി സൈന്യത്തിന്റെ ചാരക്കണ്ണുകൾ : ചാരഉപഗ്രഹം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ