‘സച്ചിൻ പാർട്ടിയെ വഞ്ചിച്ചു, മുഖ്യമന്ത്രി സ്ഥാനം നൽകില്ല’: സച്ചിനെതിരെ അശോക് ഗെഹലോട്ട്

0

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ കലാപം തുടരുന്നു. സച്ചിൻ ചതിയൻ ആണെന്നും പാർട്ടിയെ വഞ്ചിച്ചുവെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.

ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും 10 എംഎൽഎമാരുടെ പിന്തുണ പോലും സച്ചിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തിനെതിരെ ലഹള ഉണ്ടാക്കിയ ആളാണ് സച്ചിനെന്നും അയാൾ പാർട്ടിയെ വഞ്ചിച്ചുവെന്നും അശോക് ഗെഹലോട്ട് തുറന്നടിച്ചു.

സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന പാർട്ടി നേതാവിനെ ആദ്യമായി കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ൽ സച്ചിൻ പൈലറ്റും അനുയായികളും കോൺഗ്രസിനെതിരെ രംഗത്ത് വന്നതിനെ അശോക് ഗെഹലോട്ട് വിമർശിക്കുകയും ചെയ്തു.

Google search engine
Previous article‘കഞ്ചാവ് തിന്നുതീർത്ത് എലികൾ’: തൊണ്ടിമുതലിനായി പരക്കം പാഞ്ഞ് പോലീസ്
Next article‘രാജ്യ ചരിത്രം മാറ്റി എഴുതൂ’: കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന് അമിത് ഷാ