റഷ്യയ്ക്ക് ആയുധക്ഷാമമെന്ന് മലയാള പത്രങ്ങൾ : കീവ് തകർക്കാൻ ഉത്തരവ് കാത്ത് 5 കിലോമീറ്റർ നീണ്ട പുടിന്റെ പീരങ്കിപ്പട

0

കീവ്: വാസ്തവവിരുദ്ധമായ പത്രവാർത്തകളോടെ പതിവുപോലെ മലയാളി പത്രങ്ങൾ ശ്രദ്ധ പിടിച്ചു പറ്റുന്നു. റഷ്യയ്ക്ക് ആയുധക്ഷാമമെന്നും ഉക്രൈനോട്‌ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ലെന്നുമുള്ള രസകരമായ ഭാവനകൾ ചമയ്ക്കവേ, വ്യത്യസ്തമായ മറ്റൊരു വാർത്തയാണ് കീവിൽ നിന്ന് പുറത്തു വരുന്നത്.

കീവ്, അഥവാ ഉക്രൈന്റെ തലസ്ഥാനനഗരം പിടിച്ചടക്കാൻ റഷ്യയുടെ കൂറ്റൻ പീരങ്കിപ്പട നഗരത്തിനു പുറത്ത് കാത്തു കിടക്കുന്നുവെന്നാണ് ആ വാർത്ത. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റെ ആജ്ഞ കാത്ത് അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിൽ പീരങ്കിപ്പടയും മറ്റു കവചിത വാഹനങ്ങളും കാത്തുകിടക്കുന്ന ഉപഗ്രഹചിത്രം റോയിട്ടേഴ്സ് പുറത്തുവിട്ടു.

ആയുധങ്ങൾ, ഇന്ധനം, ആർട്ടിലറികൾ തുടങ്ങി സർവസജ്ജമായ സൈന്യമാണ് നഗരത്തിനു പുറത്ത് വിന്യസിച്ചിരിക്കുന്നതെന്ന് ചിത്രമെടുത്ത് മാക്സാർ ടെക്നോളജീസ് എന്ന സ്ഥാപനം പറയുന്നു. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹിരാകാശ സാങ്കേതിക സ്ഥാപനമാണ് മാക്സാർ ടെക്നോളജീസ്.

Kindly support us by a Like in our Page

Source: Reuters News

https://www.facebook.com/freepress24

Google search engine
Previous articleഉക്രൈൻ രാസായുധം പ്രയോഗിക്കുന്നു: ഗുരുതര ആരോപണവുമായി റഷ്യ
Next articleരാസായുധത്തിന് തിരിച്ചടി : ഉക്രൈനിൽ റഷ്യ വാക്വം ബോംബിട്ടു