മഹാസിദ്ധനായ സട്ടൈമുനി(ചട്ടൈമുനി)

0

സിദ്ധഭോഗരുടെ ശിഷ്യനായിരുന്നു സട്ടൈമുനി. പ്രശസ്തരായ 18 സിദ്ധന്മാരിൽ ഒരാൾ. സ്ഥിരമായി ഒരു കമ്പിളി കൊണ്ട് പുതച്ചു സഞ്ചരിക്കുന്ന കാരണമായിരുന്നു അദ്ദേഹം സട്ടൈമുനി എന്നറിയപ്പെട്ടിരുന്നത്. പരമശിവനാൽ സമ്മാനിക്കപ്പെട്ട ഈ കമ്പിളിപ്പുതപ്പ്, അദ്ദേഹത്തിന് “കൈലാസകമ്പിളി സട്ടൈമുനി” എന്നൊരു പേരു കൂടി നേടിക്കൊടുത്തു. കൊങ്കണരുടെ സമകാലീനനായിരുന്ന സട്ടൈമുനി, മറ്റു പതിനേഴു സിദ്ധന്മാരെ അപേക്ഷിച്ച് താൻ നേടിയ ജ്ഞാനവും അറിവും എല്ലാം മറ്റുള്ളവർക്ക് ഉപകരിക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു.

ഈ നിഷ്കളങ്ക സ്വഭാവം കൊണ്ടു തന്നെ, അദ്ദേഹം സിദ്ധ രഹസ്യങ്ങളിൽ പലതും തുറന്നെഴുതി. അപകടകരമായ ഈ സ്വഭാവം നിമിത്തം, മറ്റു പല സിദ്ധൻമാർക്കും ഇദ്ദേഹത്തോട് ചെറിയൊരു നീരസമുണ്ടായിരുന്നു താനും. സട്ടൈമുനി രസശാസ്ത്രവുമായി ബന്ധപ്പെട്ട് അനേകം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ ദീക്ഷവിധി, കർപ്പവിധി എന്നീ ഗ്രന്ഥങ്ങൾ ഇന്നുവരെ ഭാരതത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും നിഗൂഢമായ ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു.

അതീവരഹസ്യവും ഗോപ്യവുമായിരുന്ന ഈ ഗ്രന്ഥങ്ങളുടെ വിനാശകാരിയായ ഉള്ളടക്കങ്ങൾ സാധാരണക്കാരനായ മനുഷ്യന്റെ കൈകളിലെത്തിയാൽ സർവ്വ നാശം സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട തിരുമൂലർ സിദ്ധർ ഈ രണ്ടു ഗ്രന്ഥങ്ങളും നശിപ്പിച്ചു കളഞ്ഞു. സട്ടൈ മുനിയുടെ ശിഷ്യന്മാരായിരുന്നു പാമ്പാട്ടി സിദ്ധരും സിദ്ധ സുന്ദരാനന്ദരും.

Google search engine
Previous articleമഹർഷി അഗസ്ത്യൻ രചിച്ച അഗസ്ത്യ അഷ്ടകം
Next articleയു യു ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് സ്ഥാനമേൽക്കും.