‘മനസ്സമാധാനം വേണം’: സൗദി പൗരൻ വിവാഹം ചെയ്തത് 53 തവണ

0

റിയാദ്: മനസ്സമാധാനത്തിന് വേണ്ടി 53 തവണ വിവാഹം ചെയ്തെന്ന് വെളിപ്പെടുത്തി സൗദി പൗരൻ. 63 കാരനായ അബു അബ്ദുല്ലയാണ് വെളിപ്പെടുത്തൽ നടത്തിയത്. 53 വിവാഹം ചെയ്ത ഇദ്ദേഹത്തിന് ഇപ്പോൾ ഒരു ഭാര്യയാണുള്ളത്. ഇനി വിവാഹം ചെയ്യാൻ താൽപര്യമില്ലെന്നും ഈ ബന്ധം തുടർന്നു കൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇരുപതാം വയസ്സിലാണ് ഇയാൾ വിവാഹിതനാകുന്നത്. ആദ്യ ഭാര്യയുമായി പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ രണ്ടാമതും വിവാഹം ചെയ്യുകയായിരുന്നു. പിന്നീട്, ആദ്യഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതോടുകൂടി അബു അബ്ദുല്ല മൂന്നാമതും വിവാഹം ചെയ്തു. തുടർന്ന് ഈ മൂന്ന് ഭാര്യമാരുമായി വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു. പിന്നീട്, 50 സ്ത്രീകളെ വിവാഹം ചെയ്യുകയും ചെയ്തു.

തന്നെ സന്തോഷവാനാക്കാനുള്ള  ഒരു ഭാര്യയെ തേടിയാണ് 53 തവണ വിവാഹം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സൗദി വംശജരായിരുന്നു അദ്ദേഹത്തിന്റെ മിക്ക ഭാര്യമാരും. ബിസിനസ് യാത്രകള്‍ക്ക് വിദേശത്തേക്ക് പോകേണ്ടി വന്നപ്പോള്‍ അവിടത്തുകാരായ ചില സ്ത്രീകളെയും അബു അബ്ദുല്ല വിവാഹം ചെയ്തിട്ടുണ്ട്.

Google search engine
Previous article‘കൂലി ചോദിച്ചിട്ട് തന്നില്ല’: മുതലാളിയുടെ ബെൻസ് കത്തിച്ച് തൊഴിലാളി
Next article‘തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്’: സർക്കാറിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത