‘സിദ്ദിഖ് കാപ്പന് ജാമ്യം’: സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥകൾ ഇങ്ങനെ

0

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. യുപി സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം ലഭിച്ചത്. കേസിന്റെ അന്വേഷണം പൂർത്തിയായതിന് ശേഷം ജാമ്യം അനുവദിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, യുപിയുടെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചത്.

ആറാഴ്ച കാപ്പൻ ഡൽഹി വിട്ടുപോകരുതെന്ന നിർദ്ദേശം കോടതി നൽകിയിട്ടുണ്ട്. കേരളത്തിലെത്തിയാൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു. കാപ്പനെതിരെ കണ്ടെത്തിയ ലഘുലേഖകൻ എങ്ങനെയാണ് അപകടകരമാകുന്നതെന്ന് കോടതി ചോദിക്കുകയും ഇതെല്ലാം അഭിപ്രായപ്രകടനങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ജയിൽമോചിതനാകാൻ ഇഡിയുടെ കോടതിയിൽ നിന്നും കാപ്പന് ജാമ്യം ലഭിക്കേണ്ടതുണ്ട്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിൽ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Google search engine
Previous articleഎലിസബത്ത് രാജ്ഞി അന്തരിച്ചു: വിടവാങ്ങിയത് ബ്രിട്ടൻ ഏറ്റവുമധികം കാലം ഭരിച്ച വ്യക്തി
Next article‘രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ അറിവുള്ളവനാകും’: ഭാരത് ജോഡോ യാത്രയെക്കുറിച്ച് രാഹുൽഗാന്ധി