‘ഷാരോൺ കൊലപാതകം’ :പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ

0

തിരുവനന്തപുരം: പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന്, ഗ്രീഷ്മയെ ഹോസ്പിറ്റലിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പോയി വന്നതിനു ശേഷം ഗ്രീഷ്മ ചർദ്ദിക്കുകയായിരുന്നു. ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കഴിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പെൺകുട്ടിയെ ഹോസ്പിറ്റലിലേക്ക് മാറ്റി.

സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വിഷം നൽകാൻ കാരണമെന്ന് ഗ്രീഷ്മ പോലീസ് മൊഴി നൽകി. തന്റെ ചിത്രങ്ങളും വീഡിയോയും പ്രതിശ്രുത വരന് കൈമാറുമെന്ന ഭയത്താലാണ് ഷാരോണിന് വിഷം നൽകിയതെന്ന് പെൺകുട്ടി പറഞ്ഞു.

പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ ഗ്രീഷ്മ പിന്മാറാൻ ശ്രമിച്ചിരുന്നു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിഷം നൽകുകയായിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നൽകി. കേസിൽ ഗ്രീഷ്മയുടെ ബന്ധുക്കളുടെയും മാതാപിതാക്കളെയും  ചോദ്യം ചെയ്യൽ തുടരുകയാണ്. വ്യത്യസ്ത കേന്ദ്രങ്ങളിലായി ആണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറുണ്ടായി. രാത്രിയിൽ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. ഗ്രീഷ്മയുടെ മാതാപിതാക്കൾ വീട്ടിലേക്ക് ഇതുവരെ മടങ്ങി എത്തിയിട്ടില്ല. ഇരുവരെയും രണ്ടു പോലീസ് സ്റ്റേഷനുകളിലായി പാർപ്പിച്ചിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്.

Google search engine
Previous article‘മനുഷ്യത്തല കടിച്ചുകൊണ്ട് ഓടുന്ന തെരുവ് നായ’: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Next article‘യേശുക്രിസ്തു ഹിന്ദു, പത്തുവർഷം ഇന്ത്യയിൽ താമസിച്ചിരുന്നു’: വിവാദ പ്രസ്താവനയുമായി പുരി ശങ്കരാചാര്യർ