‘കോൺഗ്രസ് അധ്യക്ഷ പദവി’:വോട്ടർമാർക്ക് 20 ഭാഷകളിൽ നന്ദി അറിയിച്ച് ശശി തരൂർ

0

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള വോട്ടെണ്ണൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ വേളയിൽ വോട്ടർമാർക്ക് 20 ഭാഷകളിൽ നന്ദി പറഞ്ഞ് ശശി തരൂർ. തെരഞ്ഞെടുപ്പിനെ ഒരു ചരിത്രസംഭവമാക്കി മാറ്റിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.

രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടുകൾ കൂട്ടിക്കലർത്തിയാണ് എണ്ണുന്നത്. എന്നാൽ, യുപിയിലെ വോട്ടുകൾ മാത്രം മറ്റുള്ളവരുമായി കൂട്ടിക്കലർത്തെരുതെന്ന് തരൂർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന്, ഈ വോട്ടുകൾ പ്രത്യേകമായിട്ടാണ് പരിഗണിക്കുക.

9497 വോട്ടുകളാണ് ആകെ പോൾ ചെയ്തിരിക്കുന്നത്. ഇതിൽ കേരളത്തിൽ 95.76 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശശിതരൂരിന്റെ എതിർ സ്ഥാനത്ത് നിൽക്കുന്നത് മല്ലികാർജുൻ ഖാർഗെയാണ്. അതേസമയം,വോട്ടെടുപ്പിലും അതിനുശേഷമുള്ള നടപടികളിലും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് തരൂർ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

Google search engine
Previous article‘ക്ഷേത്ര മര്യാദകൾ പാലിക്കാതെ നൃത്തം ചെയ്ത് വീഡിയോ പകർത്തി’: റീൽസ് ചെയ്ത പെൺകുട്ടികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Next article‘കോൺഗ്രസ് ഇനി ഖർഗെ നയിക്കും’: പരാജയം നേരിട്ട് ശശി തരൂർ