മുൻകരുതലുകൾ ആരംഭിച്ച് യൂറോപ്പ് : സ്ലോവാക്യയിൽ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നു

0

വാഷിങ്ടൺ: റഷ്യൻ ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ, യൂറോപ്പിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കാൻ ആരംഭിച്ചു. അമേരിക്കൻ നിർമ്മിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് സ്ലോവാക്യയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്.

സ്ലോവാക്യ ഉക്രൈന്റെ അതിർത്തി രാജ്യമാണ്. ഏതാണ്ട്, 100 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി ഉക്രൈനുമായി പങ്കിടുന്ന സ്ലോവാക്യ 5.5 മില്യൺ ജനസംഖ്യയുള്ള രാജ്യമാണ്. ഒരേ സമയം നാറ്റോയിലെയും യൂറോപ്യൻ യൂണിയനിലെയും അംഗമാണ് സ്ലോവാക്യ. നാറ്റോ രാഷ്ട്രങ്ങൾ ഒന്നടങ്കം ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനം ആണ് പാട്രിയറ്റ്.

കഴിഞ്ഞ ആഴ്ച, എസ്-300 വ്യോമ പ്രതിരോധ സംവിധാനം ഉക്രൈന് അയച്ചുകൊടുക്കാൻ സ്ലോവാക്യ തയ്യാറായിരുന്നു. എന്നാൽ, ശക്തമായ ഭീഷണിയാണ് ഇതിനെതിരെ റഷ്യ ഉയർത്തിയത്. വൻകിട വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉക്രൈന് അയച്ചു കൊടുക്കരുതെന്നും, അപ്രകാരം അയച്ചു കൊടുക്കപ്പെടുന്നവ ലക്ഷ്യമിട്ട് നശിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പു നൽകിയിരുന്നു.

Google search engine
Previous articleചൈനയുടെ ആർ.കെ.എ : ഉപഗ്രഹങ്ങളെ പോലും തകർത്തു കളയുന്ന മൈക്രോവേവ് ആയുധം
Next articleതട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ എതിർത്തു : പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു