വിദ്യാർത്ഥിക്ക് പകരം ഹാൾടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം: അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക വിദ്യാഭ്യാസ വകുപ്പ്

0

ബംഗളൂരു: കർണാടകയിൽ ഹാൾടിക്കറ്റിൽ പരീക്ഷാർത്ഥിയുടെ ചിത്രത്തിന് പകരം വന്നത് സണ്ണി ലിയോണിന്റെ ചിത്രം. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് പങ്കെടുക്കുന്ന പരീക്ഷാർത്ഥിയുടെ ഹാൾടിക്കറ്റിലാണ് പോൺ താരം സണ്ണി ലിയോണിന്റെ ചിത്രം വന്നത്. ഇതേ തുടർന്ന്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ ഹാൾടിക്കറ്റിന്റെ ചിത്രം കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബി. ആർ നായിഡു ആണ് പങ്കുവെച്ചത്. എന്നാൽ, ഉദ്യോഗാർത്ഥികളുടെ ചിത്രം അവർ തന്നെയാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു. സംഭവത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Google search engine
Previous article‘നിന്നെയും കൊല്ലും ഞാനും ചാവും’: ആൺസുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് 15 കാരി
Next article‘രാത്രി 9 വരെ ഭർത്താവ് ഞങ്ങൾക്കൊപ്പം’: വധുവിനെ കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടിപ്പിച്ച് കൂട്ടുകാർ