പാകിസ്ഥാൻ നൽകിയത് ചീഞ്ഞ ഗോതമ്പ്, ഇന്ത്യയുടേത് നന്നായിരുന്നു : താലിബാൻ

0

കാബൂൾ: ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് ദരിദ്രർക്ക് വിതരണം ചെയ്യാൻ നൽകിയ പാകിസ്ഥാനെ പരിഹസിച്ച് താലിബാൻ നേതാവ്. അഫ്ഗാൻ ജനതയ്ക്ക് സഹായമായി നൽകിയ ഗുണനിലവാരം കുറഞ്ഞ ഗോതമ്പിനെ ചൊല്ലിയാണ് സാമൂഹിക മാധ്യമമായ ട്വിറ്ററിൽ പാകിസ്ഥാൻ നാണം കെട്ടത്.

താലിബാൻ ഭരണം ഏറ്റെടുത്തതോടെ, സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ, ഭക്ഷണമില്ലാതെ വലയുകയാണ്. അതിനാലാണ് ലോകരാഷ്ട്രങ്ങൾ അവർക്ക് സഹായം എത്തിക്കുന്നത്. ഇങ്ങനെ പാകിസ്ഥാൻ അയച്ചു കൊടുത്ത ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് കാണിച്ച് താലിബാന്റെ ഒരു ഉന്നത അധികാരി ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് പാകിസ്ഥാനെതിരെ നിരവധി അഫ്ഗാനിസ്ഥാൻ പൗരന്മാർ രംഗത്തുവന്നു.

പാകിസ്ഥാനിലെ ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാതെ കേടായ, ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പാണ് അഫ്ഗാനികൾക്ക് നൽകിയതെന്ന് താലിബാൻ നേതാവ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ നൽകിയത് മികച്ച ഗുണനിലവാരമുള്ള ഗോതമ്പ് ആണെന്നും പ്രസ്തുത വ്യക്തി വെളിപ്പെടുത്തുന്നുണ്ട്.

Google search engine
Previous article‘പുടിൻ കുലുങ്ങുന്നില്ല, പൂച്ചയെ വിരട്ടാം’ : റഷ്യൻ പൂച്ചകളെ മത്സരങ്ങളിൽ നിന്നും വിലക്കി ഫ്രാൻസ്
Next articleവിസ, മാസ്റ്റർകാർഡ് കമ്പനികൾ റഷ്യയിലെ സേവനങ്ങൾ റദ്ദാക്കി