ഗാന്ധി പ്രതിമയ്ക്ക് കീഴിൽ തന്തൂരി ചിക്കൻ കടിച്ചുപറിച്ച് കോൺഗ്രസ്: വിമർശനവുമായി ബിജെപി

0

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിഷേധിക്കുന്ന എംപിമാർ ഗാന്ധി പ്രതിമയ്ക്ക് താഴെയിരുന്ന് തന്തൂരി ചിക്കൻ കഴിച്ചതിനെ വിമർശിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല രംഗത്ത്. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരാണ് പ്രതിഷേധം നടത്തുന്നത്. ഇവർക്കുള്ള ഭക്ഷണം ഓരോ ദിവസം ഓരോ പാർട്ടിക്കാരാണ് നൽകുന്നത്. കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ് നൽകിയ ഭക്ഷണമാണ് വിമർശനത്തിന് ഇടയാക്കിയത്.

റൊട്ടിയും ദാലും പനീറും തന്തൂരി ചിക്കനുമാണ് കോൺഗ്രസുകാർ ഭക്ഷണമായി നൽകിയത്. മൃഗങ്ങളെ കൊന്ന് ഭക്ഷണം ആക്കുന്നതിനോടുള്ള ഗാന്ധിജി എതിർപ്പ് പ്രകടിപ്പിച്ചതാണ്. എന്നിട്ട് രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് താഴെയിരുന്ന് ചിക്കൻ കഴിച്ചത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇവർ നടത്തുന്നത് പ്രതിഷേധമാണോ അതോ പിക്നികാണോ എന്നാണ് പലരും ചോദിക്കുന്നതെന്ന് പൂനാവാല വിശദീകരിച്ചു.

ബുധനാഴ്ച രാവിലെ 11 മണി തൊട്ടാണ് പ്രതിഷേധം ആരംഭിച്ചത്. എംപിമാർ ഊഴം അനുസരിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പാർലമെന്റിൽ ടെന്റ് കെട്ടാൻ അനുമതി ലഭിക്കാത്തതിനാൽ തുറന്ന പ്രദേശത്താണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

Google search engine
Previous articleപാർത്ഥ ചാറ്റർജിയുടെ മന്ത്രിസ്ഥാനം തെറിച്ചു: വകുപ്പ് ഏറ്റെടുത്ത് മമത
Next article‘യുപി മോഡലിൽ എൻകൗണ്ടർ ചെയ്ത് കൊന്നുതള്ളും’: മുന്നറിയിപ്പു നൽകി കർണാടക മുഖ്യമന്ത്രി