ചോർന്നൊലിച്ച് ശബരിമല ശ്രീകോവിൽ: റിപ്പോർട്ട് ചെയ്ത് മൂന്നു മാസമായിട്ടും നടപടിയെടുക്കാതെ ദേവസ്വം

0

പത്തനംതിട്ട: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിനു ചോർച്ചയുണ്ടായ സംഭവത്തിൽ ദേവസ്വം ബോർഡിന് സംഭവിച്ചത് വൻവീഴ്ച. ശ്രീകോവിൽ ചോർന്നൊലിക്കുന്ന സംഭവം കണ്ടെത്തിയത് ഏപ്രിൽ മാസത്തിൽ ആണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും ദേവസ്വം ബോർഡ് ചോർച്ച പരിഹരിക്കാൻ നോക്കിയിട്ടില്ല.

വിഷുപൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ദേവസ്വം പ്രസിഡണ്ട് കെ അനന്തഗോപൻ തന്നെ ഈ കാര്യം ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയതാണ്. എന്നാൽ, മാസങ്ങൾ പലതു കഴിഞ്ഞിട്ടും ദേവന്റെ  പ്രശ്നത്തിന് പരിഹാരം കാണാൻ ക്ഷേത്ര ഭാരവാഹികൾ തയ്യാറായിട്ടില്ല.

സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി ശ്രീകോവിലിന്റെ വിദഗ്ധ പരിശോധന നടത്താനാണ് നിലവിൽ തീരുമാനം എടുത്തിരിക്കുന്നത്. ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്പെഷ്യൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക.

Google search engine
Previous articleബിരിയാണി വാഗ്ദാനം ചെയ്ത് സ്കൂൾ കുട്ടികളെ കലക്ടറേറ്റ് മാർച്ചിനിറക്കി: കാര്യം കഴിഞ്ഞപ്പോൾ മുങ്ങി എസ്എഫ്ഐ പ്രവർത്തകർ
Next article‘ലോക്സഭയിൽ ജോലിയുള്ള മോദിജിയല്ലേ?, എനിക്കറിയാം!’: കുഞ്ഞിന്റെ മറുപടിയിൽ പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി