‘ജമ്മുകശ്മീരിൽ ഭീകരവാദം അതിന്റെ അവസാനശ്വാസം എടുക്കുന്നു’: ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

0

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദം അതിന്റെ അവസാനശ്വാസം എടുകയാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു കശ്മീരിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ട ജീവനക്കാർക്ക് അവരുടെ ഭവന ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിൽ താഴ്‌വരയിൽ ഭൂമി നൽകുമെന്നും ഗവർണർ അറിയിച്ചു.

ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാതാ ഭദ്രകാളി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണെന്നും എനിക്കിത് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും മനോജ് സിൻഹ അറിയിച്ചു. മുൻകാലങ്ങളിൽ സമൂഹത്തിൽ ഭയം ജനിപ്പിക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞിരുന്നുവെന്നും എന്നാൽ, ഇന്നതിന് കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Google search engine
Previous article‘ഭീകരർ വധിച്ച മകളുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് ഐഫോൺ’: കോടീശ്വരനായ പിതാവിന്റെ വിവരണം ഇങ്ങനെ
Next article‘ഇന്റേൺഷിപ്പിന് അവസരം തേടി ഇന്ത്യൻ വിദ്യാർത്ഥി’: വിചിത്ര മറുപടി നൽകി ജർമ്മൻ പ്രൊഫസർ, വൈറൽ