ഇന്ത്യൻ വിമാനം റാഞ്ചിയ ഭീകരൻ വെടിയേറ്റ് മരിച്ചു : പാകിസ്ഥാനകത്ത് കയറി തീർത്തത് ഇന്ത്യയുടെ ചാരന്മാരെന്ന് സംശയം

0

ഇസ്ലാമാബാദ്: ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുത്ത കേസിലെ പ്രധാന ഭീകരരിലൊരാൾ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. പാകിസ്ഥാനിൽ വച്ചാണ് സംഭവം നടന്നത്. സഹൂർ മിസ്ത്രിയെന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.

പാകിസ്ഥാനിലെ കറാച്ചിയിൽ, വേഷം മാറി സാഹിദ് അഖുണ്ഡ എന്ന പേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. അക്തർ കോളനിയിൽ, ഇയാൾ നടത്തിയിരുന്ന ക്രസന്റ് ഫർണിച്ചർ കടയിലെത്തിയ അജ്ഞാതരായ രണ്ടു യുവാക്കൾ മിസ്ത്രിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു സംഭവം നടന്നത്. കൃത്യം നടന്ന ഉടനെ, യുവാക്കൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.

1999 ഡിസംബർ 24നാണ്, നേപ്പാളിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ തട്ടിയെടുത്തത്. ഒരാഴ്ചത്തെ ചർച്ചയ്ക്കു ശേഷം, മൗലാന മസൂദ് അസ്ഹർ അടങ്ങുന്ന കൊടും ഭീകരനെ വിട്ടയക്കാൻ ഇന്ത്യൻ ഭരണകൂടം നിർബന്ധിതരായി. എന്നാൽ, 2019 പുല്വാമ ഭീകരാക്രമണമടക്കം മസൂദ് അസ്ഹർ പിന്നീട് ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടം വരുത്തി. അതിനാൽത്തന്നെ, വിമാനം തട്ടിയെടുത്ത ഭീകരർ ഇന്ത്യൻ സർക്കാരിന്റെ നോട്ടപ്പുള്ളികളായിരുന്നു. ഇതുകൊണ്ടു തന്നെ, ഇന്ത്യൻ ചാരസംഘടനയായ റോ ആണ് സഹൂറിന്റെ വധത്തിനു പിറകിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

Google search engine
Previous articleസെലൻസ്കി കൊല്ലപ്പെട്ടാൽ? : യുഎസ് പദ്ധതികൾ വ്യക്തമാക്കുന്നു
Next articleയുഎസ് എണ്ണ തെണ്ടാനിറങ്ങുന്നു : ചെല്ലുന്നത് ഇത്രയുംകാലം ഉപരോധമേർപ്പെടുത്തിയ രാഷ്ട്രത്തിന്റെ മുന്നിലേക്ക്