ഇറക്കുമതി തീരുവ ഒഴിവാക്കാം, പക്ഷേ, 500 മില്യന്റെ പാർട്ട്സ് ടെസ്‌ല ഇന്ത്യയിൽ നിന്ന് വാങ്ങേണ്ടി വരും : റിപ്പോർട്ട്

0

ന്യൂഡൽഹി: വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇറക്കുമതി തീരുവ ഒഴിവാക്കണമെങ്കിൽ 500 മില്യൺ ഡോളറിന്റെ ലോക്കൽ പാർട്ട്സ് ഇന്ത്യയിൽ നിന്നും വാങ്ങേണ്ടി വരുമെന്ന് സർക്കാർ വൃത്തങ്ങൾ. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

തന്റെ കമ്പനിയുടെ വൈദ്യുത കാറുകൾ ഇന്ത്യയിലിറക്കാൻ ആഗ്രഹമുണ്ടെന്നും, എന്നാൽ, ഇവിടെയുള്ള ഉയർന്ന ഇറക്കുമതി തീരുവ ഒഴിവാക്കിത്തരണമെന്നും ബിസിനസ് മാഗ്നറ്റായ ഇലോൺ മസ്ക് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ, 10 മുതൽ 15 ശതമാനം വരെ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്നും വാങ്ങണമെന്നും, ഉത്പാദനം ഉയരുന്നത് അനുസരിച്ച് അത് വർധിപ്പിക്കണമെന്നുമാണ് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ബ്ലൂബെർഗിനോട് വ്യക്തമാക്കി.

വിദേശ നിർമ്മിത കാറുകൾ ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യൻ നിർമിത അസംസ്കൃതവസ്തുക്കൾ ചൈനയിലുള്ള പ്ലാന്റിലെ ഉല്പാദനത്തിനും ഉപയോഗപ്പെടുത്തണമെന്ന വ്യവസ്ഥയും ഇന്ത്യൻ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളോട് ടെസ്‌ല കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Google search engine
Previous article‘റഷ്യ ഉക്രൈൻ ആക്രമിച്ചാൽ പ്രതിരോധിക്കാൻ ഇന്ത്യ ഞങ്ങളുടെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു’ : യുഎസ്
Next articleവധഗൂഡാലോചന : നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു