‘രാത്രി 9 വരെ ഭർത്താവ് ഞങ്ങൾക്കൊപ്പം’: വധുവിനെ കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടിപ്പിച്ച് കൂട്ടുകാർ

0

കൊടുവായൂർ: ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുന്ന സമയത്ത് ശല്യം ചെയ്യില്ലെന്ന് പറഞ്ഞ് വധു ഒപ്പുവെച്ച മുദ്ര പേപ്പർ സമൂഹമാധ്യമങ്ങളിൽ വൈറൽ. രാത്രി 9 വരെ ഭർത്താവ് തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന മുദ്ര പേപ്പറിലാണ് സുഹൃത്തുക്കൾ വധുവിനെ കൊണ്ട് ഒപ്പുവെപ്പിച്ചത്.

ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്. രാത്രി 9 വരെ ഭർത്താവ് തങ്ങൾക്കൊപ്പം ചെലവഴിക്കണമെന്നാണ് കൂട്ടുകാർ ആവശ്യപ്പെട്ടത്. ആ സമയങ്ങളിൽ ഫോണിൽ വിളിച്ച് ശല്യം ചെയ്യാൻ പാടില്ലെന്നും മുദ്ര പേപ്പറിൽ പ്രത്യേകം പറയുന്നുണ്ട്. അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് വധു പേപ്പറിൽ ഒപ്പ് വയ്ക്കുകയായിരുന്നു.

ഇതോടെ ഇരുവരും നാട്ടിൽ താരങ്ങളായി. നിമിഷനേരങ്ങൾ കൊണ്ടാണ് സുഹൃത്തുക്കൾ പങ്കുവെച്ച ഈ മുദ്ര പേപ്പർ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വധു വരന്മാരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, ഭർത്താവ് ഇതുപോലെ ഒരു ഉടമ്പടി ഭാര്യക്കും നൽകുമോയെന്ന ആശങ്കകളും ചിലർ പങ്കുവെച്ചിട്ടുണ്ട്.

Google search engine
Previous articleവിദ്യാർത്ഥിക്ക് പകരം ഹാൾടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം: അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക വിദ്യാഭ്യാസ വകുപ്പ്
Next article‘അടിമകളുടെ ചോരയ്ക്ക് മുകളിൽ ബ്രിട്ടൻ കെട്ടിപ്പടുത്തു’: ചാൾസ് രാജാവിനും പത്നിക്കും നേരെ മുട്ടയേറ്