‘നിന്നെയും കൊല്ലും ഞാനും ചാവും’: ആൺസുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് 15 കാരി

0

കോഴിക്കോട്: ആൺസുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട്ടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം നടന്നത്. ബ്ലേഡ് ഉപയോഗിച്ച് 15 കാരി സുഹൃത്തിന്റെ കൈഞരമ്പ് മുറിക്കുകയായിരുന്നു.

നിരവധി ആളുകളുടെ മുന്നിൽ വച്ചാണ് പെൺകുട്ടി സുഹൃത്തിന്റെ ഞരമ്പ് മുറിച്ചത്. തുടർന്ന്, 15 കാരി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ബസ് ജീവനക്കാരനാണ്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Google search engine
Previous article‘യേശുക്രിസ്തു ഹിന്ദു, പത്തുവർഷം ഇന്ത്യയിൽ താമസിച്ചിരുന്നു’: വിവാദ പ്രസ്താവനയുമായി പുരി ശങ്കരാചാര്യർ
Next articleവിദ്യാർത്ഥിക്ക് പകരം ഹാൾടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം: അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക വിദ്യാഭ്യാസ വകുപ്പ്