‘ബാബറി മസ്ജിദ് വീണ്ടും നിർമ്മിക്കും’: വെല്ലുവിളിയുമായി പോപ്പുലർഫ്രണ്ട്

0

കോഴിക്കോട്: ബാബറി മസ്ജിദ് വീണ്ടും നിർമ്മിക്കുമെന്ന വെല്ലുവിളിയുമായി പോപ്പുലർ ഫ്രണ്ട്. കോഴിക്കോട് നടന്ന ജന മഹാസമ്മേളനത്തിലാണ് പ്രകോപനപരമായ വെല്ലുവിളി മുഴക്കിയത്. ബാബറി മസ്ജിദ് വീണ്ടും നിർമ്മിക്കുമെന്ന ടാബ്ലോ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

ബാബറിയിൽ വീണ്ടും ബാങ്കൊലി ഉയർത്തുമെന്ന വെല്ലുവിളിയും  സമ്മേളനത്തിൽ ഉയർത്തുന്നുണ്ട്.
സേവ് ദ റിപബ്ലിക് ദേശവ്യാപക ക്യാമ്പയിന്‍റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ജനമഹാസമ്മേളനം സംഘടിപ്പിച്ചത്.
ആയിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിൽ ഒത്തുകൂടിയത്.

ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഹിന്ദുത്വ അജണ്ടകൾക്കെതിരെ മധുരം പുരട്ടിയ വാക്കുകളല്ല, തുറന്നെതിർക്കുകയാണ് വേണ്ടതെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.  എന്നാൽ, സമ്മേളനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Google search engine
Previous article‘ഉത്തരാഖണ്ഡിൽ പുരുഷ എസ്കോർട്ട് ജോലി വാഗ്ദാനങ്ങൾ’: അന്വേഷണം ആരംഭിച്ച് പോലീസ്
Next articleചായകുടി മുടക്കാതെ രാഹുൽ: വെട്ടുകേക്ക് കഴിച്ച പാത്രം നിധിപോലെ സൂക്ഷിക്കുമെന്ന് കടക്കാരൻ