‘ഹണി ട്രാപ്പിൽ പ്രവാസിയെ കുടുക്കി യുവതി’: ലക്ഷങ്ങൾ തട്ടിയത് ഇല്ലാത്ത സ്തനാർബുദത്തിന്റെ പേരിൽ

0

തൃശ്ശൂർ: പ്രവാസിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. വലപ്പാട് സ്വദേശിയും പ്രവാസിയുമായ യുവാവിൽ നിന്ന് 24 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. വാലപ്പറമ്പിൽ ഹരീശൻ മകൾ ഹരിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോളേജിലെ പരീക്ഷ ഫീസ് അടയ്ക്കാൻ ഹരിതയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ മുൻ സഹപാഠി യുവാവിനോട് അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് മുപ്പതിനായിരം രൂപ നൽകി യുവാവ് സഹായിക്കുകയും ചെയ്തു. യുവാവിന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ യുവതി പിന്നീട് പ്രണയം നടിച്ച് ഇയാളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.

തനിക്ക് സ്തനാർബുദം ആണെന്നും ചികിത്സക്കും ശസ്ത്രക്രിയയുമായി പണം ആവശ്യമാണെന്നും പറഞ്ഞ് യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. ചികിത്സയ്ക്കുവേണ്ടി വീടും പറമ്പും വിൽക്കാൻ നോക്കുന്നുണ്ടെന്നും കോവിഡ് ആയതിനാൽ വിൽപ്പന നടക്കുന്നില്ലെന്നും യുവതി യുവാവിനെ വിശ്വസിപ്പിച്ചു. വിൽപ്പന നടന്നാൽ ഉടൻ തന്നെ പണം തിരികെ നൽകാമെന്നും യുവതി പറഞ്ഞിരുന്നു.

കോവിഡ് കഴിഞ്ഞിട്ട് യുവാവ് പണം ആവശ്യപ്പെട്ടപ്പോൾ ഇയാൾക്കെതിരെ പീഡനക്കേസ് നൽകുമെന്നും പണം തിരികെ നൽകില്ലെന്നും യുവതിയും കുടുംബവും പറഞ്ഞു. തുടർന്ന്, യുവാവ് അന്വേഷിച്ചപ്പോൾ യുവതിക്ക് ക്യാൻസർ ഉണ്ടെന്ന് പറഞ്ഞത് കളവാണെന്നും മനസ്സിലായി. തുടർന്ന്, ഇദ്ദേഹം പോലീസിൽ പരാതിപ്പെടുകയായിരുന്നു.

Google search engine
Previous article‘ബസ്സ് നിർത്തിക്കാൻ മൂന്നു വയസ്സുകാരനെ ബസ്സിന്റെ മുന്നിലേക്ക് എറിഞ്ഞു’: പിതാവിന്റെ ക്രൂരതയ്ക്ക് മുന്നിൽ നടുങ്ങി നഗരം
Next article‘ലോകകപ്പിന് നേരെ ഇറാൻ ആക്രമണം നടത്തിയേക്കാം’: മുന്നറിയിപ്പ് നൽകി ഇസ്രായേൽ